ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്
2022 സാമ്പത്തിക വര്‍ഷത്തെ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ എട്ടുവരെ നടക്കും. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും.
സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11നാണ് സമാപിക്കുക. 2022-23 സാമ്പത്തികവര്‍ഷത്തെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. ഒരു മാസത്തെ ഇടവേളയ്ക്കുശേഷം സമ്മേളനത്തിന്റെ രണ്ടാംഭാഗം മാര്‍ച്ച് 14 മുതല്‍ ഏപ്രില്‍ എട്ടുവരെ ചേരും.